വടകര: നടക്കുതാഴ-ചോറോട് കനാലിലെ അക്ലോത്ത് നട ഭാഗത്ത് മലിനജലം കെട്ടിക്കിടക്കുന്ന പ്രശ്നത്തിനു പരിഹാരമായി.
വടകര സൗഹൃദ കൂട്ടായ്മ പ്രവര്‍ത്തകരുടെ ഇടപെടലിലാണ് പരിഹാരം.
അക്ലോത്ത് നട ഭാഗത്ത് മലിനജലം കെട്ടിക്കിടന്നത് പരിസരവാസികളെ ഏറെ ദുരിതത്തിലാക്കിയിരുന്നു. കനാലില്‍ നിന്നു ദുര്‍ഗന്ധമുള്ള ജലം തൊട്ടടുത്ത വയലുകളിലേക്കും കിണറുകളിലേക്കും ഒലിച്ചിറങ്ങിയിരുന്നു. സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങള്‍ പരിസരത്തെ വീടുകള്‍ സന്ദര്‍ശിക്കുകയും കിണറിലെ വെള്ളം പരിശോധിക്കുകയും ശാസ്ത്രീയ പരിശോധനയ്ക്കായി
ലാബിലേക്ക് അയക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മലിനജല പ്രശ്നം ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറുമായി ചര്‍ച്ച ചെയ്തപ്പോള്‍ അദ്ദേഹം നേരിട്ട് എത്തി ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്താന്‍ നിര്‍മിച്ച മണ്ണ് കൊണ്ടുള്ള ബണ്ട് ഭാഗികമായി നീക്കം ചെയ്യുകയും ചീര്‍പ്പിന്റെ പലകകള്‍ മാറ്റുകയും ചെയ്തതോടെ കെട്ടിക്കിടന്ന ജലം ഒഴുകിപ്പോയി. കൂട്ടായ്മ പ്രവര്‍ത്തകര്‍ മാലിന്യം ശേഖരിച്ച് പരിസരം ശുചിയാക്കി. നഗരസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജിത പതേരി, വാര്‍ഡ്
കൗണ്‍സിലര്‍മാരായ നിഷ മിനീഷ്, സി.കെ.ശ്രീജിന, കെ.നളിനാക്ഷന്, ജലവിഭവ വകുപ്പ് മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ എം.ശ്രീജിത്ത്, മാലിന്യമുക്തം നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ മണലില്‍ മോഹനന്, പ്രൊഫ. ശോഭീന്ദ്രന് ഫൗണ്ടേഷന് പ്രസിഡന്റ് വടയക്കണ്ടി നാരായണന്, ആസിഫ് കുന്നത്ത്, പി.എം.ജയപ്രകാശ്, വി.ഗോപാലന്, എടയത്ത് ശ്രീധരന്, ടി.ടി.അരവിന്ദാക്ഷന്, എ.പി.കുഞ്ഞിക്കണ്ണന്, എം.വി.പ്രദീപ്കുമാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.