വടകര: മയ്യന്നൂരില്‍ വീട് കേന്ദ്രമായി കഞ്ചാവ് വില്പന നടത്തിയ സംഭവത്തില്‍ ദമ്പതികള്‍ എക്സൈസ് പിടിയില്‍. മയ്യന്നൂര്‍
പാറക്കല്‍ അബ്ദുല്‍ കരീം (63), ഭാര്യ റുഖിയ (48) എന്നിവരെയാണ് വടകര എക്സൈസ് പിടികൂടിയത്. ഒട്ടേറെ കേസുകളില്‍ പ്രതിയായ കരീം വടകര ടൗണില്‍ ബസ് ഇറങ്ങിയതിനു പിന്നാലെ എക്സൈസിന്റെ പിടിയിലകപ്പെടുകയായിരുന്നു. പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്ന് പത്ത് ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
ഇതിനു തുടര്‍ച്ചയായാണ് എക്സൈസ് ഇന്‍സ്പെക്ടര്‍
പി.എം.ശൈലേഷിന്റെ നേതൃത്വത്തില്‍ സംഘം കരീമിന്റെ മയ്യന്നൂരിലെ വീട് പരിശോധിച്ചത്. ഇവിടെ നിന്ന് 15 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസും പ്ലാസ്റ്റിക് കവറുകളും കണ്ടെത്തി. പലരും വീട്ടില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നതായി എക്സൈസിന് വിവരമുണ്ട്. മംഗലാപുരം വഴിയാണ് കഞ്ചാവ് ഇവിടെ എത്തുന്നത്. എക്സൈസ് പിടികൂടിയതറിയാതെ കഞ്ചാവ് ആവശ്യക്കാരുടെ മെസേജ് കരീമിന്റെ മൊബൈലില്‍ വന്നുകൊണ്ടിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥന് പറഞ്ഞു.
കഞ്ചാവ് പിടികൂടിയത് സംബന്ധിച്ച് രണ്ടു കേസുകള്‍ രജിസ്റ്റര്‍
ചെയ്ത എക്സൈസ് കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ ഇരുവരേയും ജാമ്യത്തില്‍ വിട്ടു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) സി.കെ.ജയപ്രസാദ്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) എ.കെ.രതീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജേഷ്കുമാര്‍, വിനീത്, മുഹമ്മദ് റമീസ്, അഖില്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍.കെ.നിഷ എന്നിവര്‍ പങ്കെടുത്തു.

ഇതിനു തുടര്‍ച്ചയായാണ് എക്സൈസ് ഇന്‍സ്പെക്ടര്‍

കഞ്ചാവ് പിടികൂടിയത് സംബന്ധിച്ച് രണ്ടു കേസുകള്‍ രജിസ്റ്റര്‍
