ആയഞ്ചേരി: മാര്‍ച്ച് 21 ലോക വനദിനത്തോടനുബന്ധിച്ച് കടമേരി എംയുപി സ്കൂള്‍ സോഷ്യല്‍ ഫോറെസ്ട്രി ക്ലബ്ബിന്റെയും, വടകര റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൈക്കിള്‍ റാലിയും
ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. വനങ്ങളെ സംരക്ഷിക്കുകയും അതിനായി ബോധവല്‍ക്കരണം നടത്തുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
സൈക്കിള്‍ റാലി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ അബ്ദുല്‍ ഹമീദ് ഫ്ലാഗ് ഓഫ് ചെയ്തു. വടകര റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.പി സജീവ് അധ്യക്ഷനായി. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ടി.കെ ഹാരിസ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ബീരാന്‍കുട്ടി, ഫോറസ്റ്റ് ഓഫീസര്‍മാരായ സി അനൂപ് കുമാര്‍, പി ജാലിസ്, പ്രധാനാധ്യാപകന് ടി.കെ നസീര്‍,
കോഡിനേറ്റര്‍ കെ.കെ അയ്യൂബ്, അധ്യാപകരായ കെ അബ്ദുറഹിമാന്, പി പ്രേംദാസ്, പി അഹമ്മദ്, വി.എം സജാദ്, എ.കെ ആദില്‍ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി റൈഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി സുരേഷ് ബോധവല്‍ക്കരണ ക്ലാസ് നടത്തി. പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, പ്രകൃതി സ്നേഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.