വടകര: രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടുന്ന തീര പ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ ശുദ്ധ ജലം സംഭരിച്ച് വെക്കാന്‍ ചോറോട് ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു. 500 ലിറ്റര്‍ സംഭരണ ശേഷിയുള്ളതും ഗുണനിലവാരമുള്ളതുമായ പിവിസി വാട്ടര്‍ ടാങ്കുകളാണ് 128 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തത്. മത്സ്യത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളി പെന്ഷന് കൈപ്പറ്റുന്നവര്‍, അനുബന്ധ മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വേനല്‍ക്കാലത്ത് ആഴ്ചയില്‍ രണ്ടു ദിവസം കൂടുമ്പോഴാണ് വെള്ളം വിതരണം ചെയ്യുന്നത്. ഇത് ആവശ്യത്തിന് സംഭരിച്ച് വെക്കാന്‍
ടാങ്കുകള്‍ ഉപകരിക്കും.
വാട്ടര്‍ ടാങ്ക് വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയില്‍ നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് .മധുസൂദനന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍മാരായ അബൂബക്കര്‍, പ്രിയങ്ക, ഫിഷറീസ് ഓഫീസര്‍ ബാബു. എം എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ആബിദ സ്വാഗതം പറഞ്ഞു. സാഗര്‍മിത്രകള്‍ ജാന്‍സി, അശ്വതി എന്നിവര്‍ പങ്കെടുത്തു.