
വടകര: എടോടിയിലെ നന്ദ സ്റ്റുഡിയോയില്‍ മോഷണം. ക്യാമറയും സിസിടിവിയും മൊബൈല്‍ ഫോണും പണവും കവര്‍ന്നു. ഒന്നരലക്ഷത്തിലേറെ രൂപയുടെ നഷ്ടം
കണക്കാക്കുന്നു. പിന്‍ഭാഗത്തെ പ്ലൈവുഡ് ഷീറ്റ് നീക്കിയാണ് മോഷ്ടാവ് അകത്തുകടന്നത്.
ലോകനാര്‍കാവ് സ്വദേശി നിഷാന്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റുഡിയോ. രാവിലെ തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്. രാത്രി പത്തുമണിയോടെയാണ് നിഷാന്ത് സ്റ്റുഡിയോ പൂട്ടി വീട്ടിലേക്ക് പോയത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് മോഷ്ടാവ് എത്തിയതെന്ന് കരുതുന്നു. സമീപത്തെ കടകളിലെ സിസിടിവികളില്‍ മോഷ്ടാവിന്റേതെന്ന് കരുതുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. വടകര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
















