നാദാപുരം: നാദാപുരം ടൗണിലെ ബസ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്സും പുതുക്കിപണിയുന്നതിനായി ബസ് സ്റ്റാന്റിലെ ഷോപ്പിംഗ് കോംപ്ലക്സ് പൊളിക്കുന്ന പ്രവൃത്തി ബുധനാഴ്ച (ഓഗസ്ത് 28 ) ആരംഭിക്കുമെന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അറിയിച്ചു.നിലവിലുള്ള ബിൽഡിംഗ് കാലപ്പഴക്കം കൊണ്ട് ജീർണിച്ച് അപകടാ വസ്ഥയിലായതിനാൽ നിലവിലെ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെല്ലാം

പൂട്ടിയിരുന്നു. ബിൽഡിംഗിൽ പ്രവർത്തിച്ചഗ്രാമപഞ്ചായത്ത് ലൈബ്രറിയും മത്സ്യമാർക്കറ്റിന് സമീപത്തുള്ള കെട്ടിടത്തിലേക് താത്കാലികമായി മാറ്റിയിട്ടുണ്ട്.നിലവിലുള്ള കെട്ടിടത്തിന് 40വർഷത്തിലേറെ പഴക്കമുണ്ട്.കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ സ്ട്രക്ചറൽ സ്റബിലിറ്റി വിഭാഗം പരിശോധിച്ച് ബിൽഡിംഗ് അടിയന്തിരമായി

പൊളിച്ചുനിക്കേണ്ടതാണെന്ന നിർദേശം നൽകിയതിനെ തുടർന്നാണ് ഗ്രാമ പഞ്ചായത്ത് പുനർനിർമാണ പദ്ധതി ജനകിയ ആസൂത്രണ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടത്താൻ തീരുമാനിച്ചത്. ഊരാളകങ്കൽ ലേബർ കോൺട്രാക്ട് സോസെറ്റിയാണ് പുതിയ പദ്ധതിയുടെ ഡി പി ആർ തയ്യാറാക്കിയിട്ടുള്ളത്. ബിൽഡിംഗ് പൊളിക്കുന്നതിനെ തുടർന്ന് ടൗണിൽ ട്രാഫിക് പരിഷ്കരണം ഉണ്ടാകുമെന്ന് നാദാപുരം ട്രാഫിക് പോലീസ് സബ് ഇൻസ്പെക്ടർ
കെ കെ സുരേഷ് ബാബു അറിയിച്ചു.