വടകര: ഒഞ്ചിയത്തെ മാലിന്യ മുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് പ്രഖ്യാപനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീസ നൗഷാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിഷ എന്‍ തയ്യില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അംഗങ്ങളായ സുധീര്‍ മഠത്തില്‍, ശാരദ വത്സന്, ജനപ്രതിനിധികളായ ഗോപാലകൃഷ്ണന്, ജൌഹര്‍ വെള്ളികുള്ളങ്ങര, സിഡിഎസ് ചെയര്‍പേഴ്സണ്‍ റീന, റിസോഴ്സ് പേഴ്സണ്‍ ഷംന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യോഗത്തില്‍ എപ്ലസ് ഗ്രേഡ് നേടിയ
സ്ഥാപനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് യുഎല്സിഎസ്എസ് ഏറ്റുവാങ്ങി. അസി. സെക്രട്ടറി ശ്രീകല സ്വാഗതവും വി.ഇ.ഒ മഹേഷ് നന്ദിയും പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍, അംഗന്‍വാടികള്‍, സ്ഥാപനങ്ങള്‍, കലാലയം, അയല്കൂട്ടങ്ങള് , ടൗണുകള്‍ എന്നിവയുടെ ഹരിത പ്രഖ്യാപനങ്ങള്‍ ഘട്ടംഘട്ടമായ ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ പൂര്‍ത്തീകരിച്ചതിനു ശേഷം എല്ലാ വാര്‍ഡുകളും മാലിന്യ മുക്ത വാര്‍ഡുകളായി പ്രഖ്യാപിച്ചു. എല്ലാ ടൗണുകളിലും ബോര്‍ഡുകളും ബിന്നുകളും സ്ഥാപിച്ചു. 17
വാര്‍ഡുകളിലായി 34 ഹരിതകര്‍മ്മസേനാംഗങ്ങള്‍ മാലിന്യ ശേഖരണം നടത്തുകയും മിനി എംസിഎഫു കളും ബോട്ടില്‍ ബൂത്തുകളും എംസിഎഫും ഉപയോഗപ്പെടുത്തി ഹരിതമിത്രം ആപ്പിലൂടെ 100% സര്‍വ്വീസ് നല്കി കൊണ്ട് ഗ്രാമ പഞ്ചായത്ത് ഈ മേഖലയില്‍ ഹൈടെക് ആയി മാറി. ഈ പ്രഖ്യാപന വേളയില്‍ ഇതുമായി സഹകരിച്ച പഞ്ചായത്തിലെ ഓരോ വ്യക്തിയോടും പഞ്ചായത്ത് പ്രസിഡന്റ് നന്ദി അറിയിച്ചു.