അഴിയൂര്‍: മാഹി സിഎച്ച് സെന്റര്‍ ആഭിമുഖ്യത്തില്‍ അഴിയൂര്‍ സുനാമി കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും രണ്ടാം ഘട്ടം
റംസാന് കിറ്റുകള്‍ വിതരണം ചെയ്തു. പ്രസിഡന്റ് എ.വി.യുസഫിന്റെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് അഴിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറിയ കോയ തങ്ങള്‍ വിതരണോദ്ഘടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് ടി.സി.രാമചന്ദ്രന്, മുസ്ലീം ലീഗ് അഴിയൂര്‍ പഞ്ചായത്ത് ട്രഷറര്‍ കെ.അലി ഹാജി, എ വി സലാം, എ.വി.താഹ എന്നിവര്‍ സംസാരിച്ചു. ടി.ജി. ഇസ്മായീല്‍ സ്വാഗതവും എ.വി.സിദ്ധീഖ് ഹാജി നന്ദിയും പറഞ്ഞു. ശക്കിര്‍, റിഷാദ്, റംസാന്, സഫ്വാന്, ഉബൈസ് എന്നിവര്‍ നേതൃത്വം നല്കി.
