കോഴിക്കോട്: 2024 ജൂലൈ ഒന്നു മുതല്‍ 2027 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമര്‍പ്പിച്ച ശുപാര്ശകളിന്മേല് കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ചെയര്മാന് ടി കെ ജോസിന്റെ

നേതൃത്വത്തില്‍ നടത്തുന്ന പൊതു തെളിവെടുപ്പ് സെപ്റ്റംബര്‍ മൂന്നിന്. അന്ന് രാവിലെ 11 മണിക്ക് കോഴിക്കോട് നളന്ദ ടൂറിസ്റ്റ് ഹോമില്‍ നടക്കുന്ന ഹിയറിംഗില്‍ പൊതുജനങ്ങള്‍ക്കും വിഷയത്തില്‍ താല്പര്യമുള്ള കക്ഷികള്‍ക്കും നേരിട്ടെത്തി അഭിപ്രായം പങ്കുവയ്ക്കാം.