കൊയിലാണ്ടി: കൂറ്റന്‍ തിമിംഗലം കരയിലെത്തിയതറിഞ്ഞ് കാണാന്‍ നാട്ടുകാരെത്തി. ജീവനുണ്ടെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍
ഇതിനെ കടലിലേക്ക് തന്നെ തിരിച്ചുപോകാന്‍ സഹായിച്ചു.
കോരപ്പുഴ അഴീക്കല്‍ അഴിമുഖത്തിനു സമീപം കടല്‍ഭിത്തിക്കിടയിലാണ് തിമിംഗലത്തെ നാട്ടുകാര്‍ കണ്ടെത്തിയത്. കൂറ്റന്‍ തിമിംഗലമെന്നറിഞ്ഞ് നിരവധി പേരെത്തി. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ചെറുമീനുകളെ ഭക്ഷിക്കാനെത്തി തിരിച്ചു പോകാനാവാതെ ഭിത്തിക്കിടയില്‍ കുടുങ്ങുകയായിരുന്നു. ജീവനുണ്ടെന്ന് മനസിലായതോടെ കടലിലേക്ക് തിരിച്ചയക്കാനുള്ള ശ്രമമായി. നാട്ടുകാരും മല്സ്യതൊഴിലാളികളുമായ 12 ഓളം ചെറുപ്പക്കാരാണ് ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനു ശേഷം തിമിംഗലത്തെ കടലിലേക്ക് തന്നെ കൊണ്ടുവിട്ടത്. അതിസാഹസികമായാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. തിമിംഗലത്തിന്റെ വാല് കൊണ്ടുള്ള അടിയില്‍ ചിലര്‍ക്ക് പരിക്കേറ്റു. എങ്കിലും ദൗത്യം പൂര്‍ത്തിയാക്കി തിമിംഗലത്തെ സുരക്ഷിതമായി കടലില്‍ കൊണ്ടുവിടാന്‍ കഴിഞ്ഞതിലെ സന്തോഷത്തിലായിരുന്നു ഇവര്‍.
-സുധീര്‍ കൊരയങ്ങാട്