വടകര: പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന അഡ്വ.എം.കെ.പ്രഭാകരന്റെ ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ സദസ്
സംഘടിപ്പിച്ചു. അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയര്മാന് വി.കെ. പ്രേമന് അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് കോട്ടയില്‍ രാധാകൃഷ്ണന് അനുസ്മരണ പ്രഭാഷണം നടത്തി. കാവില്‍ രാധാകൃഷ്ണന്, പുറന്തോടത്ത് സുകുമാരന്‍, പി.എസ്.രഞ്ജിത്ത് കുമാര്‍, ബവിത്ത് മലോല്‍, അജിത ചീരാം വീട്ടില്‍, പി.എം.വിനോദന്‍, നടക്കല്‍ വിശ്വനാഥന്, കോറോത്ത് ബാബു, ജിജേഷ്.കെ, കുട്ടികൃഷ്ണന് നാരായണനഗരം, വേണുഗോപാലന്‍.എം എന്നിവര്‍ പ്രസംഗിച്ചു.
