വടകര: ട്രെയിന്‍ യാത്രയില്‍ മറന്ന സ്വര്‍ണാഭരണമടങ്ങിയ ബാഗ് കണ്ടെത്തി ഉടമക്ക് തിരികെ നല്കി റെയില്‍വെ സംരക്ഷണ സേന മാതൃകയായി. വടകര ആര്‍പിഎഫ് സംഘത്തിന്റെ സമയോചിതമായ ഇടപെടലാണ് ബാഗ് കണ്ടെത്താന്‍ വഴിയൊരുക്കിയത്.
റിട്ട.ബിഎസ്എഫ് ഉദ്യോഗസ്ഥന് പാലക്കാട് വാണിയംകുളത്തെ ഉണ്ണികൃഷ്ണന്റെ ബാഗാണ് യാത്രയില്‍ മറന്നുപോയത്. ചെന്നൈയില്‍ നിന്ന് മംഗലാപുരം മെയിലില്‍ കയറിയ ഇദ്ദേഹവും ഭാര്യയും ഷൊര്‍ണൂറില്‍ ഇറങ്ങിയപ്പോള്‍ ബാഗ് എടുക്കാന്‍ മറന്നു. പിന്നീടാണ് ഇക്കാര്യം അറിഞ്ഞതും ഷൊര്‍ണൂര്‍ റെയില്‍വെ സംരക്ഷണ സേനയില്‍ പരാതിപ്പെടുന്നതും. ആര്‍പിഎഫിന്റെ കണ്ട്രോള് റൂമില്‍ നിന്ന് ലഭിച്ച നിര്‍ദേശ പ്രകാരം വടകര അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പി.പി.ബിനീഷ്, ഹെഡ്കോണ്‍സ്റ്റബിള്‍മാരായ ഗിരീഷ്കുമാര്‍, പ്രദീപ്കുമാര്‍ എന്നിവര്‍ മെയില്‍ വടകരയില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ബാഗ് കണ്ടെത്തിയത്. എസി കോച്ചിലെ ബെര്‍ത്തിന് താഴെ നിന്നാണ് ബാഗ് ലഭിച്ചത്. ബാഗില്‍ 12 പവന് സ്വര്‍ണാഭരണങ്ങള്‍ ഉള്‍പെടെ ഉണ്ടായിരുന്നു. വടകരയിലെത്തിയ ഉടമ ഉണ്ണികൃഷ്ണന് ബാഗ് ആര്‍പിഎഫില്‍ നിന്ന് ഏറ്റുവാങ്ങി നന്ദിപറഞ്ഞ് നാട്ടിലേക്ക് മടങ്ങി.