അഴിയൂര്‍: ഗ്രാമപഞ്ചായത്ത് മാഹി റെയില്‍വേ സ്റ്റേഷന് വാര്‍ഡ് മഹാത്മാ കുടുംബ സംഗമവും ഇഫ്താര്‍ മീറ്റും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. നളിനി ചാത്തു അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഫിറോസ്
കാളാണ്ടി, കെ അനില്‍ കുമാര്‍, എം പ്രഭുദാസ്, കെ.പി ജയകുമാര്‍, വി.വി ലെനി, ശ്രീകുമാര്‍ കോട്ടായി, കെ.പി ജയരാജന്, ഷഹീര്‍ അഴിയൂര്‍, പുരുഷു രാമത്ത്, നിര്‍മ്മല്‍ പൊയില്‍, അഡ്വ. ശ്യാം പ്രസാദ്, എന്നിവര്‍ പ്രസംഗിച്ചു. സാമൂഹ്യ പ്രവര്‍ത്തക മാലതി നടേമ്മല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കോവുക്കല്‍ ബാബു, വാസു വേങ്ങേരി (റിട്ട. ആര്‍മി), നാമത്ത് പവിത്രന്, വൈ.എം ജയപ്രകാശ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

