കായക്കൊടി: ആലക്കാട് എംഎല്‍പി സ്കൂള്‍ പ്രാദേശിക പഠനോത്സവത്തിന്റെ ഭാഗമായി ‘ലഹരി മുക്ത ജനത നാടിന്റെ നിലനില്‍പ്പ്’ എന്ന ശീര്‍ഷകത്തില്‍ കുറ്റ്യാടി ബസ് സ്റ്റാന്റില്‍ ഫ്ലാഷ് മോബ്, സംഗീതശില്പം, ലഹരിക്കെതിരെ കയ്യൊപ്പ്
എന്നിവ സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള വിദ്യാര്‍ഥികളുടെ കലാപ്രകടനം പൊതുജനങ്ങള്‍ക്ക് പ്രചോദനമായി. കുറ്റ്യാടി എസ്ഐ കെ.ഉണ്ണി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് എ.വി നാസറുദ്ദീന്‍ സ്വാഗതം പറഞ്ഞു. സത്യജിത്ത് (കുന്നുമ്മല്‍ ബിആര്‍സി) ജമീല ജമാലുദ്ദീന്‍ കെ.പി(വൈസ് പ്രസിഡണ്ട് പിടിഎ), ഫര്‍സാന സാദത്ത് (എംടിഎ പ്രസിഡണ്ട്), സുബൈര്‍ ചീക്കോന്നുംചാലില്, മുജീബ് വി.പി, ദിവ്യ കെ ദിവാകരന്, ഫാത്തിമ എം, പ്രസീത ജി.എസ്, അന്‍സബ് എം, മുഹമ്മദ് ഷമ്മാസ് അബ്ദുള്ള, ഹംദാന്‍ ദാവൂദ് (സ്കൂള്‍ ലീഡര്‍) എന്നിവര്‍ സന്നിഹിതരായി.

