പാലയാട്: മണിയൂര്‍ കാരുണ്യം പെയിന്‍ & പാലിയേറ്റിവ് ലഹരി വിരുദ്ധ സാംസ്കാരിക സദസ് സംഘടിപ്പിച്ചു.
എക്സൈസ് ഇന്‍സ്പെക്ടര്‍ പിഎം.ശൈലേഷ് ഉദ്ഘാടനം ചെയ്തു. കുടുംബ ബന്ധങ്ങളിലെ പിഴവുകളും വീഴ്ചകളും കുട്ടികളെ ലഹരിക്കടിമയാക്കുന്നതിന് ഒരു കാരണമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെറും ഒരു കൗതുകത്തിന് വേണ്ടി രാസലഹരി ഉപയോഗിക്കുന്നവര്‍ ഇന്നതിന് അടിമകളാവുന്ന സാഹചര്യമാണുള്ളതെന്നും ലഹരിക്കെതിരെ പൊതുസമൂഹം കൃത്യമായ ജാഗ്രതയും പ്രതിരോധവും തീര്ക്കണമെന്നം
എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
പാലയാട് കാരുണ്യം പാലിയേറ്റിവിന് സമീപം നടന്ന പരിപാടിയില്‍ പി.കെ.റഷിദ് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി എഎസ്ഐ റഖീബ്, എക്സൈസ് വകുപ്പിലെ ജയപ്രസാദ് എന്നിവര്‍ സംസാരിച്ചു. വി.പി.സുരേഷ് സ്വാഗതവും പി.പി.ഹമിദ് നന്ദിയും പറഞ്ഞു. ഇഫ്താര്‍ വിരുന്നും ഉണ്ടായി.