വടകര: ജമാഅത്തെ ഇസ്ലാമി വടകരയില്‍ സൗഹൃദ ഇഫ്താര്‍ സംഘടിപ്പിച്ചു. ശാന്തി സെന്ററില്‍ നടന്ന
പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ഫൈസല്‍ പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ ടി.പി.മുഹമ്മദ് ശമീം ഇഫ്താര്‍ സന്ദേശം നല്കി. സഹൃദവും സഹവര്‍ത്തിത്വവും കാത്ത് സൂക്ഷിക്കുന്നതിലൂടെ ബന്ധങ്ങള്‍ ദൃഢമാകുമെന്നും ഇത്തരം ദൃഢതയിലൂടെ ലഹരിയുടെ ലോകത്ത് നിന്നു സമൂഹത്തെ മോചിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വി.കെ.അസീസ്, തഹസില്‍ദാര്‍ ഡി.രഞ്ജിത്ത്, മനയത്ത് ചന്ദ്രന്, പ്രേം കുമാര്‍ വടകര, ടി.സി.സത്യനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. എം.കെ.അബ്ദുറഹ്മാന് പ്രാര്‍ഥന നടത്തി. ഏരിയ പ്രസിഡന്റ് യു.മൊയ്തു സ്വാഗതവും വത്സലന്‍ കുനിയില്‍
നന്ദിയും പറഞ്ഞു.

