അരൂര്‍: അരൂരില്‍ മഞ്ഞപ്പിത്തം പടരുന്നത് ആശങ്ക പരത്തുന്നു. പുറമേരി പഞ്ചായത്തിലെ 10-ാം വാര്‍ഡിലാണ് രോഗവ്യാപനം. ഈ പ്രദേശത്തെ നിരവധി വീട്ടുകാര്‍ക്ക് മഞ്ഞപ്പിത്തം

ബാധിച്ചിട്ടുണ്ട്. വീടുകളില്‍ നിന്ന് വീടുകളിലേക്ക് പടരുന്ന അവസ്ഥയാണിപ്പോള്‍. രോഗം വ്യാപിക്കാന്‍ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. അടിയന്തര ഇടപെടുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.