പയ്യോളി: പയ്യോളിയില്‍ ഉമ്മന്‍ചാണ്ടി കള്‍ച്ചറല്‍ സെന്ററിനു രൂപം നല്കി. പയ്യോളി രാജീവ് ഗാന്ധി മിനി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. കാര്യാട്ട് ഗോപാലന്, റിനീഷ്
പൂഴിയില്‍, ഷനില്‍ മലാറമ്പത്ത്, ശരണ്യ ഇരിങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു. വി.വി.എം ബിജിഷ സ്വാഗതവും സനൂപ് കോമത്ത് നന്ദിയും പറഞ്ഞു. കമ്മിറ്റി ഭാരവാഹികളായി സബീഷ് കുന്നങ്ങോത്ത് (ചെയര്മാന്), സി ബബിത, കെ.കെ മനോജന് മൂന്നുപൂക്കള്‍ (വൈസ് ചെയര്‍), സനൂപ് കോമത്ത്(കണ്‍വീനര്‍), പി.എന്‍ രസ്ന, ജിതിന് മഠത്തില്‍ (ജോ.കണ്), വി.വി.എം ബിജിഷ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

