കക്കട്ടില്‍: ദീര്‍ഘകാലം കുളങ്ങരത്തെ കോണ്‍ഗ്രസ് ബുത്ത് പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി എന്നീ നിലയില്‍ നിറഞ്ഞ് നിന്ന പൊതു പ്രവര്‍ത്തകനെയാണ് എടക്കണ്ടി മഞ്ഞോത്ത് അന്ത്രു ഹാജിയുടെ നിര്യാണത്തിലൂടെ നഷ്ടമായത്. സാമുഹ്യ പ്രവര്‍ത്തന രംഗത്ത് നിറഞ്ഞ് നിന്ന അന്ത്രു ഹാജി കുളങ്ങരത്തെ ഫാത്തിമ ജൂമ മസ്ജീദ് പ്രസിഡന്റ്, സിറാജുല്‍ ഹുദാ മദ്രസ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അസുഖമായി വീട്ടില്‍ കിടക്കുന്നത് വരെ

എല്ലാ പാര്‍ട്ടി പരിപാടികളിലും പൊതുപരിപാടികളിലും അന്ത്രു ഹാജിയുടെ സജീവ സാന്നിധ്യം ഉണ്ടാവാറുണ്ട്. ഇക്കെല്ലം ഒഴികെ എല്ലാ സ്വാതന്ത്ര്യ ദിനത്തിലും കുളങ്ങരത്ത് ദേശീയ പതാക ഉയര്‍ത്തുന്ന അന്ത്രു ഹാജി കറകളഞ്ഞ മതേതരവാദിയായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍, രാഷ്ട്രീയ സാമുഹ്യ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ വീട്ടിലെത്തി

ആദരാഞ്ജലി അര്‍പ്പിച്ചു. കോണ്‍ഗ്രസ് കുന്നുമ്മല്‍ മണ്ഡലം കമ്മറ്റിയും ബുത്ത് കമ്മിറ്റിയും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. വൈകീട്ട് ചേലക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.