വടകര: വഴി തെറ്റിപ്പോകുന്ന യുവതയെ നേര്‍വഴിക്ക് നയിക്കാന്‍ നാടിനെ ചേര്‍ത്ത് പിടിക്കുകയാണ് വോയ്‌സ് ഓഫ്
ചോറോട്. കലാകായിക രംഗത്ത് ഫലപ്രദമായ ഇടപെടലിലാണ് ഈ സംഘടന. ഇതിനായി ചോറോട് ഈസ്റ്റ് കണ്ടോത്ത് മുക്കില്‍ പണിത വോളിബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം നാളെ (ശനി) നടക്കുമെന്ന് വോയ്‌സ് ഓഫ് ചോറോട് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം നിര്‍വഹിക്കും. ഡിവൈഎസ്പി ഹരിപ്രസാദ് മുഖ്യാതിഥി ആയിരിക്കും. രണ്ട് ദിവസങ്ങളിലായി പ്രദര്‍ശന മത്സരവും നടക്കും. നാളത്തെ വനിതാ മത്സരത്തില്‍ എസ്എന്‍ കോളജ് വടകരയും ഐപിഎം വടകരയും ഏറ്റുമുട്ടും. ഞായറാഴ്ച പുരുഷ വിഭാഗത്തില്‍ വോളി ലവേഴ്‌സ് വടകരയും ഐപിഎം
വടകരയും തമ്മിലാണ് മത്സരം.
22 സെന്റ് സ്ഥലം ലീസിനെടുത്താണ് വോളിബോള്‍ കോര്‍ട്ട് ഒരുക്കിയത്. തുടര്‍ പ്രവര്‍ത്തനമെന്ന നിലയില്‍ കുട്ടികള്‍ക്ക് വോളിബോള്‍ പരിശീലനം നല്‍കും. ഇതിനു വേണ്ട നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. സ്വന്തം ടീമിന് രൂപം നല്‍കുകയും ചെയ്യും. കായിക രംഗത്തോടൊപ്പം സംഗീത പരിശീലനവും വോയ്‌സ് ഓഫ് ചോറോട് നല്‍കിവരുന്നു. നൃത്ത പരിശീലനവും ആരംഭിക്കും.
സമൂഹത്തിന് ഭീഷണിയായ മയക്കുമരുന്നിനെതിരം ഫലപ്രദവും ശക്തമാവുമായ ഇടപെടലിലാണ് സംഘടനയെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എം.കെ.ബാബു, ജനറല്‍ സെക്രട്ടറി വത്സന്‍ പറമ്പത്ത്, ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.