നാദാപുരം: എല്ലാ കേര ഗ്രാമങ്ങളും സ്വന്തമായ ബ്രാന്‍ഡില്‍ നാളികേര അധിഷ്ഠിത മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍
നിര്‍മ്മിക്കണമെന്ന് കൃഷി മന്ത്രി പി പ്രസാദ്. കൃഷിക്കാരന് കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന മൂല്യം ലഭിക്കണമെങ്കില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലൂടെയും വിപണനത്തിലൂടെയും മാത്രമാണ് സാധ്യമാവുക. കൃഷികൊണ്ട് അന്ത:സാര്‍ന്ന ജീവിതം നയിക്കാന്‍ കൃഷിക്കാരന് കഴിയണം. ശാസ്ത്രീയമായ കൃഷി രീതികള്‍ അവലംബിക്കുന്നതിലൂടെയും യന്ത്രവല്‍കരണത്തിലൂടെയും നാളികേര ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിയും. മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ശാസ്ത്രീയ പരിശീലനം തദ്ദേശീയമായി തന്നെ നല്‍കും.
സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ചെക്യാട്, നാദാപുരം ഗ്രാമപഞ്ചായത്തുകളിലായി
നടപ്പിലാക്കിയ കേരഗ്രാമം പദ്ധതിയുടെയും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ കേരഗ്രാമം പദ്ധതി ഉദ്ഘാടനം പാറക്കടവ് പഞ്ചായത്ത് മിനി കമ്മ്യൂണിറ്റി ഹാളിലും നാദാപുരം ഗ്രാമപഞ്ചായത്തിന്റേത് നാദാപുരം പഞ്ചായത്ത് ഓഡിറ്റോറിയത്തിലുമാണ് നടന്നത്.
നാളികേര ഉല്പാദനത്തില് നാം ഇനിയും മുന്നേറേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരഗ്രാമം പദ്ധതിയിലൂടെ നാളികേരത്തിന്റെ ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. കര്‍ഷകര്‍ക്കു ഗുണപ്രദമാകുന്ന എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ വര്‍ഷം 4.65% വളര്‍ച്ചയാണ് ഉണ്ടായത്. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന വന്യമൃഗങ്ങളുടെ ശല്യം പരിഹരിക്കുന്നതിനായി ക്രിയാത്മക സമീപനമാണ്
സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിനായി വനം വകുപ്പുമായി ചേര്‍ന്ന് കൃഷിവകുപ്പ് പ്രവര്‍ത്തിക്കും.
തരിശായി കിടക്കുന്ന പരമാവധി സ്ഥലങ്ങളെ കൃഷി യോഗ്യമാക്കി കൃഷി ഇറക്കണം. ഗുണമേന്മയുള്ള തെങ്ങിന് തൈകള്‍ ലഭ്യമാക്കുക, തെങ്ങിന് തോപ്പുകളില്‍ മെച്ചപ്പെട്ട കാര്‍ഷിക പരിപാലനം, ഇടവിളകൃഷി, സമഗ്രകൃഷി, സംയോജിത കീട-രോഗ നിയന്ത്രണം, സംയോജിത വളപ്രയോഗം, മെച്ചപ്പെട്ട ജല സേചന സൗകര്യം ഒരുക്കല്‍ എന്നിങ്ങനെ വിവിധ ഇനങ്ങളിലായി നാദാപുരം, ചെക്യാട് ഗ്രാമപഞ്ചായത്തുകളില്‍ 29 ലക്ഷം രൂപ വീതം
കേരഗ്രാമത്തിന് വേണ്ടി ചിലവഴിച്ചിട്ടുണ്ട്.
രണ്ട് പരിപാടികളിലും ഇ കെ വിജയന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ചെക്യാട് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്ത്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വനജ കെ പി, വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയില്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി എച്ച് സമീറ, സുബൈര്‍ പാറേമ്മല്‍, റംല കുട്ട്യാപണ്ടി, തുണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ധ്വര കെ, ചെക്യാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഹാജറ ചെറൂണിയില്‍, ടി കെ ഖാലിദ്, കെ പി മോഹന്‍ദാസ്, കൃഷി വകുപ്പ്
ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സപ്ന എസ് പദ്ധതി വിശദീകരിച്ചു. മികച്ച കര്‍ഷകനായ അബ്ദുല്ല വയലോളിയെ ആദരിച്ചു.
നാദാപുരം ഗ്രാമപഞ്ചായത്ത് തല പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വനജ കെ പി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി വി എം നജ്മ, നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, തുണേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രജീന്ദ്രന്‍ കപ്പള്ളി, നാദാപുരം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസര്‍, എം സി സുബൈര്‍,
ജനീദ ഫിര്‍ദൗസ്, ബ്ലോക്ക് പഞ്ചായത്ത മെമ്പര്‍മാരായ എ സജീവ്, സി എച്ച് നജ്മ ബീവി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി പി ബാലകൃഷ്ണന്, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. മികച്ച കേര കര്‍ഷകനായ ഇബ്രാഹിം പുലിയച്ചേരിയെ ആദരിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സപ്ന എസ് പദ്ധതി വിശദീകരിച്ചു.