കണ്ണൂര്‍: കണ്ണപുരത്ത് ബിജെപി ബൂത്ത് പ്രസിഡന്റിനു വെട്ടേറ്റു. കല്യാശ്ശേരി മണ്ഡലം ബൂത്ത് പ്രസിഡന്റ് ബാബുവിനാണ്
വെട്ടേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ വാക്ക് തര്‍ക്കമുണ്ടായിരുന്നു. രാത്രി ഘോഷയാത്ര കഴിഞ്ഞു മടങ്ങവെയാണ് ബാബുവിന് വെട്ടേറ്റത്. പഴയങ്ങാടി കല്യാട്ട് മുത്തപ്പന് ക്ഷേത്രത്തിന് അടുത്തുവച്ചാണ് അക്രമം. ഇതിനു പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ആരോപണം സിപിഎം നിഷേധിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ ശക്തമാക്കി.
