വടകര: നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് മോഷ്ടിച്ച ആറു ബൈക്കുകളുമായി അഞ്ചു വിദ്യാര്‍ഥികള്‍
പിടിയില്‍. വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളിലെ വിദ്യാര്‍ഥികളാണ് പിടിയിലായത്. ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്നവരാണ് ഇവര്‍. പ്രധാനമായും വടകര റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നാണ് ബൈക്കുകള്‍ മോഷ്ടിച്ചത്. കവര്‍ന്നെടുക്കുന്ന ബൈക്കുകള്‍ രൂപമാറ്റം വരുത്തിയും വ്യാജ നമ്പര്‍ പ്ലേറ്റുകള്‍
ഘടിപ്പിച്ചും ഉപയോഗിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
നഗരത്തില്‍ നിന്ന് ബൈക്കുകള്‍ മോഷണം പോകുന്നത് വ്യാപകമായതോടെ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്കളളന്മാരെ കുറിച്ച് സൂചന ലഭിച്ചത്. മോഷ്ടിക്കുന്ന ബൈക്കുകള്‍ ഒന്നും പുറത്തേക്ക് പോയിരുന്നില്ല. പിന്നീട് ബൈക്കുകള്‍ പോലീസ്
ഓരോന്നായി കണ്ടെടുക്കുകയായിരുന്നു. ഇവയൊന്നും വീടുകളില്‍ സൂക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ രക്ഷിതാക്കള്‍ക്ക് യാതൊരു വിവരവുമുണ്ടായിരുന്നില്ല. എസ്ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് ബൈക്കും കുട്ടികളെയും പിടികൂടിയത്.