

പ്രതിരോധ മാര്‍ഗങ്ങള്‍
*നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഒരിക്കലും തിളച്ച വെള്ളത്തില്‍ പച്ച വെള്ളം ചേര്‍ത്തു കുടിക്കരുത്.
*പുറത്തു പോകുമ്പോള്‍ കയ്യില്‍ ശുദ്ധമായ കുടിവെള്ളം കരുതുക.
*ആഹാരസാധനങ്ങള്‍ ചൂടോടെ പാകം ചെയ്ത് കഴിക്കുക. പഴകിയ ഭക്ഷണം കഴിക്കരുത്.
*പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയശേഷം ഉപയോഗിക്കുക.
*ഈച്ച കടക്കാതെ ആഹാരസാധനങ്ങള്‍ അടച്ച് സൂക്ഷിക്കുക.
*കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും വെല്‍ക്കം ഡ്രിങ്ക് ഉണ്ടാക്കുകയാണെങ്കില്‍ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക.
*ആഹാരത്തിന് മുന്‍പും, ശുചിമുറി ഉപയോഗിച്ചതിന് ശേഷവും, രോഗീപരിചരണത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകുക.
*കിണര്‍ ജലം മലിനമാകാതെ സൂക്ഷിക്കുക. ആരോഗ്യ പ്രവത്തകരുടെ നിര്‍ദ്ദേശാനുസരണം കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക.