മൊകേരി : വിദ്യാഭ്യാസ മേഖല അനുദിനം മുന്നോട്ട് കുതിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.
ആര്‍ബിന്ദു പറഞ്ഞു. വിദ്യാഭ്യാസ മേഖലക്ക് സവിശേഷമായ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്.
മൊകേരി ഗവ: കോളജില്‍ അക്കാദമിക് ആന്റ് ഡിജിറ്റല്‍ റിസോഴ്സ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ദേശീയ അന്തര്‍ദേശീയ തലത്തില്‍ മികച്ച നേട്ടമാണ് കേരളത്തിന്. 21 ശതമാനം മികച്ച കലാലയങ്ങള്‍ കേരളത്തിലാണെന്നാണ് സര്‍വേ പറയുന്നത്. വിവര വിസ്ഫോടന യുഗത്തില്‍ സമഗ്രമായ പരിഷ്കരണമാണ് ഏപ്പെടുത്തുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഗവേഷണാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് ലക്ഷ്യം. അടുത്ത അധ്യയന വര്‍ഷം കൂടുതല്‍ ഡിഗ്രി പിജി കോഴ്സുകള്‍ അനുവദിക്കുമെന്ന് മന്ത്രി
പറഞ്ഞു.
കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. അയല്‍വാസി ആനന്ദാസില്‍ യശോധര കോളജ് ലൈബ്രറിയിലേക്ക് നല്കുന്ന പുസ്തകങ്ങള്‍ മന്ത്രി സ്വീകരിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത, പി.സുരേന്ദ്രന്, കെ.കൈരളി, എ. രതീഷ്, കെ.കെ.സുരേഷ്, ജമാല്‍ മൊകേരി, പി.സുരേഷ് ബാബു, എ.വിനാസറുദ്ദീന്, എന്‍.വി.ചന്ദ്രന്, വി.പി.വാസു, പറമ്പത്ത് കുമാരന്, സി.എം.കുഞ്ഞബ്ദുല്ല, മനോജ് അരൂര്‍, യൂനിയന്‍ ചെയര്മാന് നവദേവ് എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ അഷറഫ് കൊയിലോത്താങ്കണ്ടി സ്വാഗതവും കിഫ്ബി പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോ. ലിയാഖത്ത് അലി നന്ദിയും പറഞ്ഞു.