വടകര: മാനവികതയാണ് മതത്തിന്റെ അന്തസത്തയെന്നും വ്രതാനുഷ്ഠാനം മനുഷ്യനെ
വിനയാന്വിതനാക്കുമെന്നും കേരള നദുവത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ: ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. കെഎന്‍എം വടകര മണ്ഡലം കമ്മിറ്റി സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്‌നേഹ സംഗമം പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കെഎന്‍എം കോഴിക്കോട് ജില്ലാ പ്രസിഡന്റ് സി.കെ പോക്കര്‍ അധ്യക്ഷത വഹിച്ച സംഗമം വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു.
മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള, നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ.സതീശന്‍, എം.സി വടകര, നഗരസഭ പ്രതിപക്ഷ നേതാവ് വി.കെ.അസീസ്, കൗണ്‍സിലര്‍മാരായ സജീവ് കുമാര്‍, പ്രേമകുമാരി, തഹസില്‍ദാര്‍ രഞ്ജിത്ത്,
മുന്‍ നഗരസഭ ചെയര്‍മാന്‍ കെ.പി.ശ്രീധരന്‍, പുറന്തോടത്ത് സുകുമാരന്‍, സുബൈര്‍ കൗസരി, കെ കെ രാജന്‍, എന്‍ കെ എം സകരിയ, കെ പി ഇബ്രാഹിം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
വടകരയിലെ മത-സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത പരിപാടിക്ക് കെഎന്‍എം വടകര മണ്ഡലം പ്രസിഡന്റ് എ.കെ. നസീര്‍ മദനി സ്വാഗതവും പി വി മുഹമ്മദ് ഷനൂദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഇഫ്താര്‍ വിരുന്നും നടന്നു.