വടകര: കേരള അഡ്വക്കേറ്റ് ക്ലാര്‍ക്സ് അസോസിയേഷന് ജില്ലാസമ്മേളനത്തിന്റെ ഭാഗമായി വടകര നഗരത്തില്‍
വിളംബരജാഥ നടത്തി. ജാഥ അഞ്ചുവിളക്കിനു സമീപത്തു നിന്നാരംഭിച്ച് പുതിയ സ്റ്റാന്റില്‍ സമാപിച്ചു. സമാപന ചടങ്ങില്‍ സ്വാഗതസംഘം വൈസ് ചെയര്മാന് അഡ്വ. ഇ. നാരായണന് നായര്‍, ഒ.ടി.മുരളീദാസ്, പി.എം.വിനു എന്നിവര്‍ സംസാരിച്ചു. വി.രവീന്ദ്രന്, എ. സുരാജ്, സി.പ്രദീപന്, സി.ജയരാജന്, സുഭാഷ് കോറോത്ത് സിജു.സി, മോളി.ഇ.പി, അനില, ഷീബ എന്നിവര്‍ നേതൃത്വം നല്കി.
