വടകര: അശ്ലീല ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ യുവതിയുടെ മൊബൈല്‍ നമ്പര്‍ പ്രചരിപ്പിച്ച സഹപ്രവര്‍ത്തകനെ
കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. അന്നശ്ശേരി സ്വദേശിയായ അനുരാഗ് (25) എന്നയാളെയാണ് ഇന്‍സ്പെക്ടര്‍ സി.ആര്.രാജേഷ് കുമാറും സംഘവും പിടികൂടിയത്.
കോഴിക്കോടുള്ള സ്വകാര്യ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന യുവതിയുടെ മൊബൈല്‍ നമ്പര്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് അശ്ലീല ചുവയുള്ള നിരവധി കോളുകളും മെസേജുകളുമാണ് യുവതിക്ക് ദിവസേന വന്നിരുന്നത്. അന്വേഷണത്തില്‍ അതേ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന
യുവാവാണ് ഇത് ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു. സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ സി.ആര്.രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ ടി.ബി ഷൈജു, എസ്സിപിഒ ദില്‍ജിത്ത് എ, സിപിഒമാരായ ശരത് ചന്ദ്രന്, ലിംന.പി എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്. വടകര മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.