മാനന്തവാടി: മാനന്തവാടിയില്‍ പോലീസ് ജീപ്പ് അപകടത്തില്‍പെട്ട് വഴിയോര കച്ചവടക്കാരന്‍ മരിച്ചു. ഇടിച്ച ജീപ്പ്
മറിഞ്ഞ് നാലു പേര്‍ക്ക് പരിക്കേറ്റു. വഴിയോര കച്ചവടക്കാരന്‍ വള്ളിയൂര്‍ക്കാവ് തോട്ടുങ്കല്‍ ശ്രീധരനാണ് (65) മരിച്ചത്. ഇയാള്‍ ഉന്തുവണ്ടി കച്ചവടക്കാരനാണ്. സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ബി.പ്രശാന്ത്, ജോളി സാമുവല്‍, വി. കൃഷ്ണന്‍ എന്നിവര്‍ക്കും ജീപ്പിലുണ്ടായിരുന്ന പ്രതി മാഹി സ്വദേശി പ്രബീഷ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇന്ന് മൂന്നു മണിയോടെ വള്ളിയൂര്‍ക്കാവ് ഓട്ടോസ്റ്റാന്‍ഡിന് സമീപാണ് അമ്പലവയല്‍ പോലീസിന്റെ ജീപ്പ് അപകടത്തില്‍പെട്ടത്. വഴിയോര കച്ചവടക്കാരനെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം ജീപ്പ് മറിയുകയായിരുന്നു. കണ്ണൂരില്‍നിന്ന് മോഷണക്കേസ് പ്രതിയുമായി ബത്തേരിയിലെ
കോടതിയിലേക്ക് പോകുമ്പോഴാണ് അപകടം.

