വടകര: എഞ്ചിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാരിയെ അധിക്ഷേപിച്ച ഉദ്യോഗസ്ഥനെതിരെ
നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസില്‍ പഞ്ചായത്ത് ഭരണസമിതിയിലെ എല്‍ഡിഎഫ് അംഗങ്ങളുടെ കുത്തിയിരിപ്പ്. ഇടതുമുന്നണിയിലെ അഞ്ച് പേരാണ് പ്ലക്കാര്‍ഡുമേന്തി സെക്രട്ടറി ഷാജിയെ ചേംബറില്‍ ഉപരോധിക്കുന്നത്.
ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത് നിന്നു
മാറ്റാന്‍ ഒരാഴ്ച മുമ്പ് ഭരണസമിതി യോഗം തീരുമാനിച്ചെന്നും ആ തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് എല്‍ഡിഎഫ് അംഗങ്ങള്‍ ഉപരോധം ആരംഭിച്ചിരിക്കുന്നത്. മാര്‍ച്ച് മാസമായതിനാല്‍ ജീവനക്കാരനെ ചുമതലയില്‍ നിന്ന് മാറ്റാനാവില്ലെന്ന നിലപാടാണ് സെക്രട്ടറിയുടേത്. എന്നാല്‍ തീരുമാനം നടപ്പാക്കുന്നതു വരെ പ്രതിഷേധം തുടരുമെന്നാണ് എല്‍ഡിഎഫ് വ്യക്തമാക്കുന്നത്. ഉപരോധത്തിനിടയിലും
ഓഫീസ് കാര്യങ്ങള്‍ സെക്രട്ടറി നിര്‍വഹിക്കുന്നുണ്ടെങ്കിലും പ്രതിഷേധം കനത്താല്‍ ഇതിന് അനുവദിക്കില്ലെന്നാണ് ഉപരോധക്കാര്‍ നല്കുന്ന സൂചന. പഞ്ചായത്ത് ഓഫീസിനു വെളിയില്‍ പോലീസുണ്ട്.

ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത് നിന്നു

