തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ്
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തൃശൂര്‍, പാലക്കാട് , കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. കൊടും ചൂട് തുടരുന്നതിനിടെ സൂര്യരശ്മികളില്‍ നിന്നുള്ള അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോതും ഉയരുകയാണ്.
ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള വെയില് നേരിട്ട് ഏല്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, കിഴക്കന്‍ കാറ്റിന്റെ സ്വാധീനഫലമായി മലപ്പുറം, വയനാട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും
കാലാവസ്ഥാ വകുപ്പ് അറിയിച്ചു.