വടകര: ലോകനാര്‍കാവ് ഗസ്റ്റ് ഹൗസില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് നടപ്പിലാക്കുമെന്നു ദേവസ്വം മന്ത്രി
വി.എന്‍.വാസവന് നിയമസഭയില്‍ അറിയിച്ചു. ക്ഷേത്രത്തില്‍ കമ്പ്യൂട്ടറൈസേഷന് നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഇതോടനുബന്ധിച്ച് ഗസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിംഗുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയര് സംവിധാനം ഏപ്രിലോടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.
ലോകനാര്‍കാവ് ഗസ്റ്റ് ഹൗസ് പ്രവര്‍ത്തനം സംബന്ധിച്ച് കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തീര്‍ഥാടക ടൂറിസം രംഗത്ത് വലിയ മാറ്റമാണ് ലോകനാര്‍കാവ് ഗസ്റ്റ്
ഹൗസ് നിര്‍മാണം വഴി ഉണ്ടായിരിക്കുന്നത്. വിദൂരത്ത് നിന്ന് വരുന്ന നിരവധി ആളുകള്‍ക്ക് ഈ ഗസ്റ്റ് ഹൗസ് ഏറെ പ്രയോജനപ്പെടുത്താന്‍ കഴിയുന്നുണ്ട് എന്നത് വളരെ ആശ്വാസകരമാണ്. ഗസ്റ്റ് ഹൗസ്
ഉദ്ഘാടനം ചെയ്തതിനുശേഷം ഇതുവരെയായി 1735 റൂം ബുക്കിംഗും 130 ഡോര്‍മെറ്ററി ബുക്കിംഗും നടന്നതായും ഈനത്തില്‍ 26.33 ലക്ഷം രൂപ വരവ് ലഭിച്ചതായും മന്ത്രി നിയമസഭയില്‍ അറിയിച്ചു.