വട്ടോളി: കേരള ബാങ്ക് മൊകേരി ശാഖയുടെ നേതൃത്വത്തില്‍ കസ്റ്റമര്‍ മീറ്റും വായ്പ മേളയും സംഘടിപ്പിച്ചു. കുന്നുമ്മല്‍ ബ്ലോക്ക്
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു.
നാദാപുരം ഏരിയ മാനേജര്‍ എന്‍.എ.ദീപേഷ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കേരള ബാങ്ക് എഫ്എല്‍സി പ്രീത സാമ്പത്തിക സാക്ഷരതയെ കുറിച്ചും വായ്പ പദ്ധതിയെ കുറിച്ചും വിശദീകരിച്ചു. യോഗത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഏരിയ മാനേജര്‍ മറുപടി നല്കി. പരിപാടിയോടനുബന്ധിച്ച് ആദ്യകാല നിക്ഷേപകരെ ആദരിക്കല്‍, വായ്പ അനുവാദ പത്ര വിതരണം എന്നിവ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍വഹിച്ചു. ശാഖ മാനേജര്‍ വിനുരാജ് സ്വാഗതവും അസിസ്റ്റന്റ് മാനേജര്‍ പ്രവീണ്‍കുമാര്‍
നന്ദിയും പറഞ്ഞു.