ആലപ്പുഴ: 50 കൊല്ലത്തിലേറെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടും സംസ്ഥാന കമ്മിറ്റിയില്‍ എടുത്തില്ലെന്ന് പറഞ്ഞ്
പരിതപിക്കുന്ന പത്തനംതിട്ടയിലെ സിപിഎം നേതാവ് എ. പത്മകുമാറിനെ വിമര്‍ശിച്ച് വെള്ളാപ്പളളി. പത്മകുമാര്‍ നന്ദികേട് കാട്ടരുത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, എംഎല്‍എ സ്ഥാനങ്ങള്‍ പാര്‍ട്ടി നല്കിയില്ലേ. ദേവസ്വം പ്രസിഡന്റ് പദവിയില്‍ എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കാന്‍ സാധിച്ചില്ലേ. അര്‍ഹതക്കുറവ് പത്മകുമാര്‍ മനസ്സിലാക്കണം. പത്മകുമാര്‍ 50 കൊല്ലം പഠിച്ചെങ്കിലും തോറ്റ് തോറ്റ് നാലാം ക്ലാസിലേ ചെന്നുള്ളൂവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം വീണാ ജോര്‍ജ് ഒമ്പതുകൊല്ലം കൊണ്ട് ജയിച്ച് ഒമ്പതാം ക്ലാസിലെത്തി. 52 കൊല്ലം പഠിച്ചയാള്‍ നാലാം ക്ലാസിലും ഒമ്പതു കൊല്ലം പഠിച്ചയാള്‍ ഒമ്പതാം ക്ലാസിലുമെത്തിയാല്‍, അതില്‍ ഓരോരുത്തരുടെയും കഴിവും
കഴിവുകേടും മനസ്സിലാക്കാനാകും. 52 കൊല്ലത്തെ പാരമ്പര്യം പറഞ്ഞ് സ്ഥാനങ്ങള്‍ കിട്ടിയില്ല എന്നു പറഞ്ഞാല്‍ അതിനേക്കാള്‍ പാരമ്പര്യമുള്ളവര്‍ രാജ്യത്ത് ഉണ്ടെന്ന് ഓര്‍ക്കണം. പാരമ്പര്യം കൊണ്ട് സ്ഥാനം വേണമെന്ന് ആരു ആഗ്രഹിച്ചാലും അതു ശരിയല്ല.
വീണാജോര്‍ജ് ജനകീയ പിന്തുണയുള്ള നേതാവാണ്. മിടുക്കിയാണ്. കാര്യശേഷിയുള്ള നേതാവാണ്. ഒമ്പതു വര്‍ഷം കൊണ്ട് പ്രവര്‍ത്തനമേഖലയില്‍ മികവു തെളിയിച്ചു. ശത്രുക്കള്‍ക്ക് പോലും എതിര്‍ക്കാന്‍ സാധിക്കാത്ത ആരോഗ്യമന്ത്രിയാണ്. എല്ലാകാര്യത്തിലും ഓടിയെത്തുന്ന വീണാ ജോര്‍ജ് വിജയിച്ച ആരോഗ്യമന്ത്രിയാണ്. സിപിഎം സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖ നല്ലതാണ്. അവതരിപ്പിച്ചതും നല്ലത്. അത് പ്രായോഗിത തലത്തില്‍ കൊണ്ടു വന്നാല്‍ കൊള്ളാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.