നാദാപുരം: പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കും ഫണ്ട് വിനിയോഗത്തില്‍ എല്‍ഡിഎഫ്
അംഗങ്ങളോടുള്ള വിവേചനത്തിനുമെതിരെ പ്രതിഷേധം. നാദാപുരം പഞ്ചായത്ത് ഓഫീസിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് നടത്തി.
നാദാപുരം ബസ് സ്റ്റാന്‍ഡ്, കല്ലാച്ചി വഴിയോര വിശ്രമ കേന്ദ്രം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനത്തിലെ അലംഭാവം അവസാനിപ്പിക്കുക, ഇയ്യങ്കോട് വായനശാല യാഥാര്‍ഥ്യമാക്കുക, പൊട്ടിപൊളിഞ്ഞ റോഡുകള്‍ ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എല്‍ഡിഎഫ് മാര്‍ച്ചും ധര്‍ണയും നടത്തിയത്. സിപിഎം ഏരിയ സെക്രട്ടറി എ.മോഹന്‍ദാസ് മാര്‍ച്ച് ഉദ്ഘാടനം
ചെയ്തു. സി എച്ച് മോഹനന് അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് നേതാക്കളായ ബ്ലോക്ക് സ്ഥിരം സമിതി ചെയര്മാന് രജീന്ദ്രന്‍ കപ്പള്ളി, കരിമ്പില്‍ ദിവാകരന്, കെ ജി ലത്തീഫ്, പി പി ബാലകൃഷ്ണന്, സി വി നിഷമനോജ്, സി എച്ച് ദിനേശന്, ടി ബാബു എന്നിവര്‍ സംസാരിച്ചു. ടി സുഗതന് സ്വാഗതം പറഞ്ഞു.