തണ്ണീര്‍പന്തല്‍: കനാല്‍ റോഡിലൂടെ പോകുകയായിരുന്ന ആള്‍ട്ടോ കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക്
മറിഞ്ഞു. കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തണ്ണീര്‍പന്തല്‍-അരൂര്‍ റോഡില്‍ നിന്ന് ഹോമിയോ ആശുപത്രി ഭാഗത്തേക്ക് പോകുമ്പോഴാണ് കാര്‍ കനാലിലേക്ക് മറിഞ്ഞത്. ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ ഡ്രൈവറും, യാത്രക്കാരും പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. കനാല്‍ തുറന്നതിനാല്‍ വലിയൊരളവില്‍ വെള്ളമുണ്ടായിരുന്നു. പരിസരവാസികളും വിവരമറിഞ്ഞെത്തിയവരും ചേര്‍ന്നു കാര്‍ കരക്ക് കയറ്റി.
