മലപ്പുറം: കേരളത്തില്‍ ഇന്നലെ രാത്രി അതിശക്തമായ മഴ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് റവന്യു മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. അഞ്ചാം തിയ്യതി വരെ മഴ
തുടരുമെന്നും ഏത് സാഹചര്യം ഉണ്ടായാലും നേരിടാന്‍ നേരത്തെ തയ്യാറെടുക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. കാലവര്‍ഷം കഴിയുന്നത് വരെ ജാഗ്രത തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്-മന്ത്രി പറഞ്ഞു.
റാന്നിയില്‍ അടക്കം വെള്ളം ഉയര്‍ന്ന ഇടങ്ങളില്‍ എത്രയും പെട്ടെന്ന് മാലിന്യം നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം സന്നദ്ധ സംഘടനകളെയും ചേര്‍ത്ത് വേഗത്തില്‍
മാലിന്യം നീക്കും. വെള്ളം കുറയുമ്പോള്‍ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആ പ്രദേശത്ത് ഉള്ളതും ഒഴുകി എത്തിയതുമായ മാലിന്യങ്ങള്‍ ഉണ്ടാകും. വെള്ളം പൂര്‍ണമായും ഇറങ്ങിക്കഴിഞ്ഞാല്‍ മാലിന്യം നീക്കം ചെയ്യുമെന്നും വ്യാപാരികളുടെ ആശങ്ക പൂര്‍ണമായും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
















