
അരൂര്‍: കോട്ടുമുക്കില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടര്‍ കത്തിനശിച്ച നിലയില്‍. സിപിഎം ഓഫീസിന് മുന്‍ വശത്തായുള്ള കണ്ണം വെലിയത്ത് സുജിത്തിന്റെ സ്കൂട്ടറാണ്
അഗ്നിക്കിരയായത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മുറ്റത്ത് നിന്ന് തീ ഉയരുന്നത് മകള്‍ സുധീരയുടെ ശ്രദ്ധയില്‍ പെട്ടത്. ഉടനെ വീട്ടുകാരെ വിളിച്ചുണര്‍ത്ത് വാതില്‍ തുറന്നപ്പോഴാണ് സ്കൂട്ടര്‍ കത്തുന്നത് കണ്ടത് വീട്ടുകാര്‍ വെള്ളമൊഴിച്ച് തീ നിയന്ത്രിച്ചതിനാല്‍ വീടിന് തീപിടിച്ചില്ല. സ്കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചു. നേരത്തെ സ്വകാര്യ ബസ്
കണ്ടക്ടറായിരുന്ന സുജിത്ത് ഇപ്പോള്‍ പെയിന്റിങ് ജോലി ചെയ്യുകയാണ്. സിപിഎം അരൂര്‍ ബ്രാഞ്ച് കമ്മറ്റി അംഗമാണ്. നാദാപുരം പോലീസ് അന്വേഷണമാരംഭിച്ചു.















