
കൊയിലാണ്ടി: വീട്ടുമുറ്റത്തെ വെള്ളക്കെട്ടില്‍ വീണ് ഗുരുതരമായി പരിക്കേറ്റ രണ്ടുവയസ്സുകാരന് മരണപ്പെട്ടു. കാപ്പാട് വലിയാണ്ടി നൗഷാദിന്റെയും (ഇച്ചായി) ഷംനയുടെയും മകന് മാസിന് ഇര്‍ഷയാണ് മരിച്ചത്. ഇന്നലെ വീട്ടുമുറ്റത്തെ വെള്ളക്കെട്ടില്‍
വീണതിനെ തുടര്‍ന്ന് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മിഹാദ്, ഫാത്തിമ മെഹറിന് എന്നിവര്‍ സഹോദരങ്ങളാണ്















