കൊച്ചി: മോശമായി പെരുമാറി എന്നാരോപിച്ച് ബംഗാളി നടി നൽകിയ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ
കേസെടുത്തു. എറണാകുളം നോർത്ത് പോലിസാണ് ഐപിസി 354 പ്രകാരം കേസെടുത്തത്. രഞ്ജിത്ത് മോശമായി പെരുമാറി
എന്നു പറഞ്ഞാണ് നടി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും കേസിലെ തുടർനടപടികൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം എടുക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.
ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസ്, ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് തുടർനടപടികൾക്കായി കൈമാറും.
രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് നടി പുറത്ത് പറഞ്ഞത്. ‘പാലേരി മാണിക്യം’ എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോഴായിരുന്നു തനിക്ക് നേരെ മോശം പെരുമാറ്റം ഉണ്ടായതെന്നും നടി പറഞ്ഞു. ലൈംഗിക താത്പര്യത്തോടെ സ്പര്‍ശിച്ചെന്ന് പറഞ്ഞാണ് നടി പരാതി നൽകിയത്. കടവന്ത്രയിലെ ഫ്ലാറ്റിലാണ് സംഭവം നടന്നതെന്നും നടി പോ
ലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. ഫ്ലാറ്റിൽ വച്ച് രഞ്ജിത്ത് കൈയിലും മുടിയിലും സ്പർശിച്ചു. കഴുത്തിൽ തൊടാൻ നോക്കിയപ്പോൾ അവിടം വിട്ട് പോയി. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവയ്ക്കുകയായിരുന്നു.