
വടകര: ക്രിയായോഗ ആചാര്യനും ഗ്രന്ഥകര്‍ത്താവും അധ്യാപകനുമായ മുടപ്പിലാവില്‍ വിജയന്‍ രചിച്ച ധര്‍മവിചാരം എന്ന പുസ്തകം മാര്‍ച്ച് ഒന്നിന് പ്രകാശനം ചെയ്യുമെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാലിന് ടൗണ്‍ഹാളില്‍
നടക്കുന്ന ചടങ്ങില്‍ പ്രശസ്ത ആര്‍ക്കിയോളജിസ്റ്റ് പദ്മശ്രീ കെ.കെ.മുഹമ്മദ് പ്രകാശനം നിര്‍വഹിക്കും. കേരള സര്‍ക്കാറിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജുനാരായണ സ്വാമി മുഖ്യപ്രഭാഷണം നടത്തും. വല്‍സന്‍ തില്ലങ്കേരി (അധ്യക്ഷന്‍, ഹിന്ദു ഐക്യവേദി), ഡോ. ശ്രീകുമാര്‍ നെല്ലിക്കാപ്പിള്ളി (പ്രൊഫസര്‍ ഐഐടി മദ്രാസ്), എന്‍.എ.നസീര്‍ (വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍, ഗ്രന്ഥകാരന്‍), മാഡം സ്വെറ്റ്‌ലാന (റഷ്യന്‍ എഴുത്തുകാരി, വിവര്‍ത്തക), ശ്രേയസ് നമ്പൂതിരി (ജനറല്‍ സെക്രട്ടറി, കേരള ജ്യോതിശാസ്ത്ര മണ്ഡലം)
മുതലായവര്‍ പങ്കെടുക്കും.
വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണങ്ങളിലും പറയുന്ന ധര്‍മമെന്ന ആഴമേറിയ പദത്തിന്റെ വിവിധ വശങ്ങളാണ് ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ‘ഡിസ്‌കോഴ്സ് ഓണ്‍ ധര്‍മ’ എന്ന പേരില്‍ ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനവും അന്ന് പ്രകാശനം ചെയ്യും.
2022ല്‍ വിജയന്റെ ആദ്യപുസ്തകമായ ശ്ലഥഗീതം പ്രകാശനം ചെയ്യപ്പെട്ടു. ക്രിയായോഗയെക്കുറിച്ച് റഷ്യയിലെ അദ്ദേഹത്തിന്റെ ശിഷ്യ നടത്തിയ സംഭാഷണങ്ങള്‍ അടങ്ങിയ ഈ പുസ്തകം മലയാളം ഇംഗ്ലീഷ് ഭാഷകളില്‍ പുറത്തിറങ്ങി.
വാര്‍ത്താസമ്മേളനത്തില്‍ ഡോ.കെ.ബി.ജിതേന്ദ്ര, സീറോബാബു, എ.കെ.അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















