
തുടര്‍ന്ന് പോലീസ് താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് ഡോക്ടരുടെ നിര്‍ദേശ പ്രകാരം
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ ചികിത്സക്കിടെ യുവാവ് മരിച്ചു.
സിടി സ്‌കാന്‍, എന്‍ഡോസ്‌കോപ്പി പരിശോധനകളിലൂടെ ഷാനിദിന്റെ വയറിനുള്ളില്‍ രണ്ട് ചെറിയ പ്ലാസ്റ്റിക് പൊതികള്‍ സ്ഥിരീകരിച്ചു. ഈ പൊതികളില്‍ വെളുത്ത തരിപോലെയുള്ള വസ്തുവിന്റെ സാന്നിധ്യവും

ഇന്നലെയാണ് താമരശേരിയില്‍ കയ്യിലൊരു പൊതിയുമായി ഷാനിദിനെ സംശയാസ്പദമായി പോലീസ് കാണുന്നത്. പോലീസിനെ കണ്ടതോടെ ഓടാന്‍ ശ്രമിച്ച ഇയാള്‍ കയ്യിലുണ്ടായിരുന്ന പൊതി വിഴുങ്ങുകയും ചെയ്തു. പിന്നാലെ പോലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടിയപ്പോഴാണ് എംഡിഎംഎ അടങ്ങിയ പൊതി വിഴുങ്ങിയ കാര്യം പറഞ്ഞത്.
അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഷാനിദ് രാവിലെ മരണപ്പെടുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തിരുന്നു. ഇതിനുമുന്‍പും ഇയാള്‍ക്കെതിരെ ലഹരിക്കേസുകള്‍ ചുമത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.