വടകര: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള വടകര മോഡല്‍ പോളി ടെക്നിക്
കോളജില്‍ ലഹരിക്കെതിരെ സ്നേഹ സംഗമവും കൂട്ടയോട്ടവും സംഘടിപ്പിച്ചു. പരിപാടി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പള്‍ ഒ.വി. അശോകന് അധ്യക്ഷത വഹിച്ചു. എഎസ്ഐ സജു രഘുരാമന് മുഖ്യ പ്രഭാഷണം നടത്തി. അഡീഷണല്‍ സബ്ബ് ഇന്‍സ്പെക്ടര്‍ കെ.സുനില്‍, പി ടി എ വൈസ് പ്രസിഡന്റ് എം സുരേഷ്ബാബു, ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്ങ് വകുപ്പ് മേധാവി സി.കെ.സുനില്‍
കുമാര്‍, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ് മേധാവി എം.രാജീവന് എന്നിവര്‍ സംസാരിച്ചു. കെ പി പ്രശാന്ത് കുമാര്‍ സ്വാഗതവും കെ കെ സതീശന് നന്ദിയും പറഞ്ഞു. അഞ്ചു വിളക്ക് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം ഹരിയാലി കോ-ഓര്‍ഡിനേറ്റര്‍ മണലില്‍ മോഹനനും എടോടിയില് നിന്ന് ആരംഭിച്ച കൂട്ടയോട്ടം എക്സ്സൈസ് പ്രിവന്റീവ് ഓഫീസര്‍ സോമ സുന്ദരനും ഫ്ലാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടം കോളജ് അങ്കണത്തില്‍ സമാപിച്ചു.

