വടകര: പ്രസിദ്ധമായ മേമുണ്ട മഠം നാഗക്ഷേത്രത്തിലെ ആയില്യം ആഘോഷം ഒമ്പതാം തിയ്യതി ഞായറാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 11 ന് സമാപിക്കും. ഞായറാഴ്ച രാവിലെ വിശേഷാല്‍ പൂജകള്‍ നടക്കും. രാവലെ 7 ന് കലവറ നിറക്കല്‍ വൈകിട്ട് 6 ന് സര്‍പ്പബലി, 7 ന് ഗ്രാമോത്സവം എന്നിവയും നടക്കും. തിങ്കളാഴ്ച
രാവിലെ വിശേഷാല്‍ പൂജകള്‍, വൈകിട്ട് 6 ന് സര്‍പ്പബലി, 8 ന് സുധീര്‍ മുല്ലൂക്കരയും സംഘവും അവതരിപ്പിക്കുന്ന കളമെഴുത്തും പാട്ടും. ചൊവ്വാഴ്ച വിശേഷാല്‍ പൂജകള്‍ക്ക് ശേഷം 12 മുതല്‍ അന്നദാനമുണ്ടാകും. 6 ന് മഹാസര്‍പ്പബലി നടക്കും. 6.30 ന് നടക്കുന്ന സാംസ്കാരിക സന്ധ്യ കെ.വി സജയ് ഉദ്ഘാടനം ചെയ്യും. 7 ന് ഓട്ടന്‍തുളളല്‍ 8 ന് നാട്ടു പൊലിമ എന്നിവയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ആഘോഷകമ്മറ്റി ഭാരവാഹികളായ എന്‍ സുരേഷ് ബാബു, എം.എം രാജീവന് ബിജു ആര്യോട്ട്, ഉദയന്‍ ചാലില്‍ എന്നിവര്‍ സംബന്ധിച്ചു.

