വടകര: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തോടന്നൂർ ബ്ലോക്ക് വാർഷിക സമ്മേളനം 18 ന് (ഞായർ) പാലയാട് ഫീനിക്സ് മുക്കിലെ ഡിഎച്ച്എം ടിടിഐയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പെൻഷൻകാർ നേരിടുന്ന വിവിധ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു. കാലത്ത് 9 മണിക്ക്
രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി കെ ദാമു സമ്മേളനം ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് എൻ കെ ബാലകൃഷ്ണൻ, സെക്രട്ടറി പി എം കുമാരൻ, കലിക പി ശങ്കരൻ, വി പി രവീന്ദ്രൻ, സുധാകരൻ മേലത്ത്, എൻ കെ രാധാകൃഷ്ണൻ, ടി കെ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.