വടകര: അന്തരിച്ച പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ എം.സുധാകരന്റെ തെരഞ്ഞെടുത്ത കഥകളുടെ പ്രകാശനവും
അനുസ്മരണവും 28ന് ബുധനാഴ്ച വൈകുന്നേരം നാലു മണിക്ക് വടകര ടൗണ്‍ഹാളില്‍ നടക്കും. പ്രശസ്ത എഴുത്തുകാരന് എം.മുകുന്ദന് പുസ്തകം പ്രകാശനം ചെയ്യുമെന്ന് അനുസ്മരണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിരൂപകന് കെ.വി.സജയ് പുസ്തകം സ്വീകരിക്കും. എം.സുധാകരന്റെ കഥാപ്രപഞ്ചത്തെ കുറിച്ച് വി.ആര്.സുധീഷ് പ്രഭാഷണം നടത്തും. തുടര്‍ന്നു നടക്കുന്ന അനുസ്മരണ പരിപാടിയില്‍ വി.ടി.മുരളി, വി.കെ.പ്രഭാകരന്, പി.ഹരീന്ദ്രനാഥ്, ടി.രാജന്, ആര്.ബാലറാം, ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന്, പി.എസ്.ബിന്ദുമോള്‍ എന്നിവര്‍ പങ്കെടുക്കും. അനുസ്മരണ സമിതി ചെയര്മാന് ടി.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കണ്‍വീനര്‍ ശിവദാസ് പുറമേരി സ്വാഗതവും പ്രതാപ് മൊണാലിസ നന്ദിയും പറയും.
ബെനഡിക്റ്റ് സ്വസ്ഥമായുറങ്ങുന്നു, ഭൂമിയിലെ നിഴലുകള്‍, ചില മരണാനന്തരപ്രശ്നങ്ങള്, സായാഹ്നം, വംശപരമ്പരകള്‍, രണ്ടു കുന്നുകള്‍, കുളപ്പടവുകള്‍, വെയില്, നീതിയുടെ തുലാസ് തുടങ്ങി എം.സുധാരന് എഴുതിയ നൂറിലേറെ കഥകളില്‍ മുപ്പത്തിയൊന്ന്
കഥകളുടെ സമാഹാരമാണ് ബുധനാഴ്ച പ്രകാശനം ചെയ്യുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ അനുസ്മരണ സമിതി ചെയര്മാന് ടി.രാധാകൃഷ്ണന്, കണ്‍വീനര്‍ ശിവദാസ് പുറമേരി, പ്രവീണ്‍ ചന്ദ്രന് മൂടാടി, എം.സുധാകരന്റെ മകന് സുലിന് ഷെര്‍ഗില്‍ എന്നിവര്‍ പങ്കെടുത്തു.