ഓര്‍ക്കാട്ടേരി: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഓര്‍ക്കാട്ടേരി യൂനിറ്റ് കമ്മിറ്റി സംഘടിപ്പിച്ച
ഇഫ്താര്‍ മീറ്റും സ്നേഹ സംഗമവും നാടിന്റെ നന്മ വിളിച്ചോതി. ജനപ്രതിനിധികള്‍, വ്യാപാരികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു. വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.സന്തോഷ് കുമാര്‍ സ്നേഹ സംഗമം ഉദ്ലാടനം ചെയ്തു. യൂത്ത് വിംഗ് യൂനിറ്റ് പ്രസിഡണ്ട് വിനോദന്‍ പുനത്തില്‍ അധ്യക്ഷത വഹിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത് ഇഫ്താര്‍ സന്ദേശം നല്കി. ഓര്‍ക്കാട്ടേരി മര്‍ച്ചന്‍സ് അസോസിയേഷന് പ്രസിഡന്റ് കെ.ഇ ഇസ്മയില്‍, യൂത്ത് വിംഗ് ജില്ലാ ജന: സെക്രട്ടറി ശ്രീജിത്ത് മേപ്പയൂര്‍, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് അമല്‍ അശോക്, യൂത്ത് വിംഗ്
ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് കുനിയില്‍, ഹരിശ് ജയരാജ് ,ടി. എന്‍. കെ പ്രഭാകരന് , എ . കെ ഗോപാലന്, ഷാജി, കിരണ്‍ജിത്ത്, സുധിഷ്, എം. സി അശോകന്, ലിജീഷ് പുതിയടത്ത് എന്നിവര്‍ സംസാരിച്ചു. യൂത്ത് വിംഗ് യൂണിറ്റ് ജനറല്‍ സെക്രട്ടറി നവാസ് കെ. കെ സ്വാഗതവും യുത്ത് വിംഗ് യൂണിറ്റ് ട്രഷറര്‍ അമീര്‍ വളപ്പില്‍ നന്ദിയും പറഞ്ഞു. യൂത്ത് വിംഗ് സാരഥികളായ വിജേഷ് എം.കെ, നിശാന്ത് തോട്ടുങ്കല്‍, ഷുഹൈബ് എം.കെ, ആരിഫ് അസ്മ, സലാം ഫാമിലി എന്നിവര്‍ നേതൃത്വം നല്കി.

