വടകര: ദേശീയ പാത വികസനത്തിന്റെ ഭാഗമായി അടക്കാതെരു ആശാ ഹോസ്പിറ്റലിനു മുൻവശം വലിയ വളപ്പിൽ സരോജന്റെയും വീട്ടിലേക്കുള്ള വഴിയും മറ്റു വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വഴി മുടക്കി സ്ഥാപിച്ച കമ്പി വേലി പൊളിച്ചു മാറ്റി. കെ മുരളീധരൻ എം പി സംഭവ സ്ഥലം സന്ദർശിക്കുകയും നാഷണൽ ഹൈവെ അതോറിറ്റി ഉദ്യോഗസ്ഥരെ
വിളിച്ചു വരുത്തി കമ്പി വേലി പൊളിച്ചു മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ കമ്പിവേലി പൊളിച്ചു മാറ്റി. വടകര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി കെ പ്രേമനും
റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും വ്യാപാര പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.