അരൂര്‍: കോണ്‍ഗ്രസ് നേതാവും സഹകാരിയും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന അരൂര്‍ പത്മനാഭന്റെ
11-ാം ചരമ വാര്‍ഷിക ദിനം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബന്ധുക്കളും സഹപ്രവര്‍ത്തകരായിരുന്നവരും വീട്ടുപറമ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ യോഗം കെപിസിസി മെമ്പര്‍ വി.എം.ചന്ദ്രന് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി. അജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രമോദ് കക്കട്ടില്‍, ശ്രീജേഷ് ഊരത്ത്, കെ.സജീവന്, കെ.സി.ബാബു, എം.കെ ഭാസ്കരന്, പി.എം.നാണു, എന്‍.പി.രാജന് എന്നിവര്‍ പ്രസംഗിച്ചു.
