വേളം: പഞ്ചായത്തില്‍ കമ്യൂണിസ്റ്റ് കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക
പങ്കുവഹിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവുമായ തായന ഗോപാലന് ഓര്‍മയായിട്ട് 20 വര്‍ഷം. സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ചരമവാര്‍ഷികം ആചരിച്ചു. ഇതിന്റെ ഭാഗമായി തലമുറകളുടെ സംഗമം, പൊതുസമ്മേളനം തുടങ്ങിയവ നടന്നു. ഓര്‍മ്മചെപ്പ് എന്ന പേരില്‍ നടന്ന തലമുറകളുടെ സംഗമം പേരാമ്പ്ര മുന്‍ എംഎല്‍എ എ.കെ.പത്മനാഭന് ഉദ്ഘാടനം
ചെയ്തു. പി.വത്സന് അധ്യക്ഷത വഹിച്ചു. തായനയുടെ സഹധര്‍മ്മിണി മാതു, കെ.കെ.സുരേഷ്, എന്‍.കെ.രാമചന്ദ്രന്, ഇ.കെ.നാണു, കെ.കെ.ബാലകൃഷ്ണന് നമ്പ്യാര്‍, ടി.കണ്ണന്, പാലോടി കണാരന്, എന്‍.കെ.ദിനേശന്, ആണ്ടി, പി.എം.കണാരന് എന്നിവര്‍ സംസാരിച്ചു. പൊതുസമ്മേളനം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനന് ഉദ്ഘാടനം ചെയ്തു.

